പേക്കോലത്തില്‍ മോഡിയുടേയും പ്രമുഖരുടേയും മുഖങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത യുവാവ് അറസ്റ്റില്‍

സംഭല്‍- നോക്കുകുത്തിയായി സ്ഥാപിക്കുന്ന പേക്കോലത്തിന്റെ ഫോട്ടോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരുടെ മുഖ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കിയ യുവാവിനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ചന്ദോസി സ്വദേശിയായ അഭിഷേക് ഗുപ്ത സ്വയം എഡിറ്റ് ചെയ്ത ചിത്രമാണ് വാട്‌സാപ്പില്‍ പങ്കുവച്ചതെന്ന്് പോലീസ് പറഞ്ഞു. പേക്കോലത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രമുഖരുടെ മുഖങ്ങള്‍ ചേര്‍ത്തതിനെതിരെ ട്വിറ്ററില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ചന്ദോസ് കോട്‌വാലി പോലീസ് സ്റ്റേഷനില്‍ അഭിഷേകിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


 

Latest News