പാല- കനത്ത മഴയില്‍ പി.സി ജോര്‍ജിന്റെ വീടും മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. തന്റെ ജീവിതത്തില്‍ ഇന്നുവരെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ്പേട്ടയില്‍ കണ്ടിട്ടില്ലെന്നും ഇന്നേവരെ തന്റെ വീട്ടില്‍ വെള്ളം കയറുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും പി.സി ജോര്‍ജ് വിശദീകരിച്ചു.
ഈരാറ്റുപേട്ടയില്‍ നിന്ന് ഇപ്പോള്‍ വെള്ളം ഇറങ്ങുന്നുണ്ടെന്നും എന്നാല്‍ ഈ വെള്ളം ചെന്ന് ചേരുന്നത് പന്തളം, ചെങ്ങന്നൂര്‍, റാന്നി, കോന്നി, പാലാ, കോട്ടയം എന്നീ മേഖലകളിലാണെന്നും അതിനാല്‍ തന്നെ ഇവിടെയുള്ള ജനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും പി.സി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.
കോട്ടയത്തെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ അടക്കമുള്ള ദുന്തമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇവിടെയൊന്നും പോലീസിനോ രക്ഷാപ്രവര്‍ത്തകര്‍ക്കോ ചെന്നെത്താന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് ഇറങ്ങിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.