Sorry, you need to enable JavaScript to visit this website.

സൗദി മന്ത്രിസഭയിൽ വൻ മാറ്റങ്ങൾ

റിയാദ്- സൗദി മന്ത്രിസഭയിൽ വൻ മാറ്റങ്ങൾ നടപ്പിലാക്കി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിറക്കി.  ഡോ. തൗഫീഖ് അൽറബീഅയെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പകരം ഹജ്, ഉംറ മന്ത്രിയായി നിയമിച്ചു. ഫഹദ് അൽജലാജിൽ ആണ് പുതിയ ആരോഗ്യ മന്ത്രി. ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക് വകുപ്പ് മന്ത്രി അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്‌മാൻ അൽഅരീഫിയെ മാറ്റി അദ്ദേഹത്തെ കാബിനറ്റ് സെക്രട്ടറിയേറ്റ് കൺസെൽട്ടന്റ് ആയി നിയമിച്ചു. ലെഫ്. ജനറൽ മുത്ലഖ് ബിൻ സാലിം അൽഉസൈമിഇനെ സംയുക്ത സേന കമാന്ററായി നിയമിച്ചു. ഉംലുജ്, യാമ്പു, ദബാ, അൽവജ്ഹ് വികസന അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

Latest News