'വാമനന്‍' ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

തൃപ്പുണിത്തുറ- ഇന്ദ്രന്‍സ് നായകനായി നവാഗതനായ എ ബി  ബിനില്‍  കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി, സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജയ് ബാബു ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഹരീഷ് കണാരന്‍, സീമ ജി നായര്‍ , സിനു സിദ്ധാര്‍ഥ്, എ ബി അജി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പ്രൊഡ്യൂസര്‍രഘു വേണുഗോപാല്‍,രാജീവ് വാര്യര്‍. അരുണ്‍ ശിവന്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.
 സംഗീതംനിതിന്‍  ജോര്‍ജ്,കലനിധിന്‍ എടപ്പാള്‍,മേക്കപ്പ്അഖില്‍ ടി രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സന്തോഷ് ചെറുപൊയ്ക.
ഒരു മലയോര  ഗ്രാമത്തില്‍  ഹോം സ്‌റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ ...ഒരു ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'വാമനന്‍'. വാര്‍ത്ത പ്രചരണംഎ എസ്.ദിനേശ്.
 

Latest News