Sorry, you need to enable JavaScript to visit this website.

കന്‍ഗ്രാജുലേഷന്‍സ് മോഡി ജി... പട്ടിണി 'നേട്ടത്തില്‍' കേന്ദ്രത്തെ കൊട്ടി കപില്‍ സിബല്‍

ന്യൂദല്‍ഹി- ആഗോള പട്ടിണി സൂചികയില്‍ അയല്‍രാജ്യങ്ങളേക്കാള്‍ ഇന്ത്യയെ പിന്നിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 2020ല്‍ 94ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലദേശിനും പിറകില്‍ 101ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇതു സൂചിപ്പിച്ചാണ് സിബല്‍ മോഡി സര്‍ക്കാരിന് കന്‍ഗ്രാജുലേഷന്‍സ് പറഞ്ഞ് പരിഹസിച്ചത്. ഇന്ത്യയില്‍ നിന്ന് ദാരിദ്യവും പട്ടിണിയും തുടച്ചു നീക്കിയതിനും ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റിയതിനും പിന്നെ മറ്റെല്ലാ നേട്ടങ്ങള്‍ക്കും മോഡി ജിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് സിബല്‍ ട്വീറ്റ് ചെയ്തത്. 

വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ആഗോള പട്ടിണി സൂചികയില്‍ പറയുന്നത് ഇന്ത്യയിലെ പട്ടിണി തോത് ഗുരുതരമെന്നാണ്. പട്ടിണി ഗുരുതരമായ 31 രാജ്യങ്ങളിലും ഇന്ത്യ ഉള്‍പ്പെട്ടു. ചൈന, ബ്രസീല്‍, കുവൈത്ത് ഉള്‍പ്പെടെ 18 രാജ്യങ്ങളാണ് പട്ടിണി കുറഞ്ഞ രാജ്യങ്ങളില്‍ ഏറ്റവും മുന്നിലുള്ളത്. ഈ രാജ്യങ്ങളില്‍ പട്ടിണിയുടേയും പോഷകാഹാരക്കുറവിന്റെയും തോത് വളരെ കുറവാണ്.

Latest News