Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൾച്ചറൽ ഫോറം എക്‌സ്പാറ്റ്‌സ് സ്‌പോർടീവിന് ഇന്ന് തുടക്കം

ദോഹ- ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ  ഏറ്റവും വലിയ കായിക മേളയായ  അസീം ടെക്‌നോളജീസ് എക്‌സ്പാറ്റ്‌സ് സ്‌പോർടീവിന് ഇന്ന് തുടക്കമാവും. ഖത്തർ സാംസ്‌കാരിക, കായിക  മന്ത്രാലയത്തിന് കീഴിൽ  പ്രവർത്തിക്കുന്ന  ഖത്തർ  സ്‌പോർട്‌സ്  ഫോർ ഓൾ  ഫെഡറേഷന്റെ  സഹകരണത്തോട്  കൂടിയാണ്  കൾച്ചറൽ ഫോറം    സ്‌പോർടീവ്  സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള പന്ത്രണ്ട്   ടീമുകൾ കളത്തിലിറങ്ങുന്ന ഫുട്‌ബോൾ മത്സരത്തോടെയാണ്  ഈ വർഷത്തെ  സ്‌പോർടീവിന്  തുടക്കമാവുക. സി എൻ എ ക്യു  ഫുട്‌ബോൾ ഗ്രൗണ്ടിൽ രാവിലെ ആറുമണി മുതൽ കളി ആരംഭിക്കും.
കൾച്ചറൽ ഫോറം കോഴിക്കോട്, കാസർകോട്് സ്‌പോർട്‌സ് ക്ലബ്, കണ്ണൂർ എഫ്.സി, കൾച്ചറൽ ഫോറം  കൊല്ലം, തൃശൂർ  യൂത്ത്  ക്ലബ്, സി.എഫ്  എറണാകുളം, കൾച്ചറൽ ഫോറം  മലപ്പുറം  കാലിക്കറ്റ്  സ്‌പോർട്‌സ്  ക്ലബ്, സി.എഫ്  പാലക്കാട്, കൾച്ചറൽ ഫോറം കണ്ണൂർ, മലപ്പുറം  സ്‌പോർട്‌സ് ക്ലബ്, കൾച്ചറൽ  ഫോറം  തൃശൂർ എന്നീ ടീമുകളാണ്  മത്സരത്തിൽ  പങ്കെടുക്കുന്നത്. 2022 ഫെബ്രുവരി പതിനൊന്നിന് ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടുകൂടിയാണ്  സ്‌പോർടീവ് സമാപിക്കുക. സെവൻസ് ഫുട്‌ബോളിന് പുറമെ ബാഡ്മിൻറൺ, ക്രിക്കറ്റ് തുടങ്ങിയ ടീം മത്സരങ്ങളും നീന്തൽ, സൈക്ലിംഗ്, ഫിറ്റ്‌നസ് ചലഞ്ച് തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും നടക്കും. ഖത്തർ വേൾഡ് കപ്പ് 2022 ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും പ്രവാസികളുടെ കായികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വെച്ചു കൊണ്ടും വർഷങ്ങളായി നടന്നുവരാറുള്ള  വൈവിധ്യമാർന്ന കായിക മേളയാണ് കൾച്ചറൽ ഫോറം എക്‌സ്പാറ്റ്‌സ് സ്‌പോർടീവ്. അസീം ടെക്‌നോളജീസിനു പുറമെ ഏഷ്യൻ മെഡിക്കൽസും റേഡിയോ മലയാളവും സ്‌പോർടീവിന്റെ പ്രായോജകരാണ്. കോവിഡ് പശ്ചാത്തലത്തിൽ  പൂർണമായും കോവിഡ് പ്രോട്ടോകോൾ  പാലിച്ചു കൊണ്ടായിരിക്കും സ്‌പോർടീവ് സംഘടിപ്പിക്കുകയെന്ന് സംഘാടകർ അറിയിച്ചു.


 

Tags

Latest News