Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

അഞ്ചുവര്‍ഷത്തേക്ക് 29,000 കോടി ദിര്‍ഹത്തിന്റെ ബജറ്റുമായി യു.എ.ഇ

ദുബായ് - വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി 5 വര്‍ഷത്തേക്കുള്ള 29,000 കോടി ദിര്‍ഹത്തിന്റെ ഫെഡറല്‍ ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ പദ്ധതികള്‍ക്കായി ആദ്യ വര്‍ഷം 5893.1 കോടി ചെലവഴിക്കും.

യു.എ.ഇ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു നടപ്പാക്കുന്ന 50 സുപ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സാമൂഹിക വികസനപദ്ധതികള്‍ക്കായി ബജറ്റ് തുകയുടെ 41.2 ശതമാനം വകയിരുത്തി.

 

Latest News