Sorry, you need to enable JavaScript to visit this website.

അനിഖയോട് ആരാധകന്റെ ചോദ്യവും വൈറലായ ഉത്തരവും

അഞ്ചു സുന്ദരികള്‍, ദ ഗ്രേറ്റ് ഫാദര്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അനിഖ സുരേന്ദ്രന്‍ ഇന്ന് നായികനടിയാണ്. അഭിനയ മികവ് തന്നെയാണ് അനിഖയെ വളരെ വേഗം പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത്. തമിഴില്‍ യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അനിഖ കാഴ്ചവെച്ചത്.

ബാലതാരമായാണ് വെള്ളിത്തരയില്‍ എത്തിയതെങ്കിലും ഇന്ന് ഹോട്ട് ഫോട്ടോ ഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനിഖ സുരേന്ദ്രന്‍. ലക്ഷ കണക്കിന് ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ താരത്തെ ഫോളോ ചെയ്യുന്നത് അതുകൊണ്ട് തന്നെ അനിഖ സുരേന്ദ്രന്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുണ്ട്.

അനിഖ സുരേന്ദ്രന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'ബ്രായെക്കുറിച്ച് എനിക്ക് ഉപദേശം വേണം' എന്നാണ് യുവാവ് 17 കാരിയോട്‌ചോദിച്ചത്. നിങ്ങള്‍ ഏതുതരത്തിലുള്ളതാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു.

സാധാരണ ഗതിയില്‍ താരങ്ങള്‍ ഇത്തരം ചോദ്യങ്ങളോട് ക്ഷുഭിതരാകുകയാണ് പതിവ്. അല്ലെങ്കില്‍ ഇവ അവഗണിക്കാറാണ് പതിവ്. എന്നാല്‍ വളരെ കൂളായി തന്നെ അനിഖ മറുപടിയും നല്‍കി. 'ശരിയായ അളവിലുള്ള കോട്ടണ്‍ ബ്രാ ധരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ് അനിഖ നല്‍കിയ മറുപടി. എന്നാല്‍ കോട്ടണ്‍ ബ്രാ ധരിച്ചാല്‍ കാഴ്ചയില്‍ അത് മോശമായിരിക്കുമെന്നും അതിനാല്‍ താന്‍ ഓണ്‍ലൈന്‍ വഴിയാണ് അവ വാങ്ങുന്നതെന്നും നടി തുറന്നുപറഞ്ഞു.
അനിഖ ഇപ്പോള്‍ തെലുങ്ക് സിനിമയായ ബട്ട ബൊമ്മയിലാണ് അഭിനയിക്കുന്നത്. നാഗാര്‍ജുന നിര്‍മിക്കുന്ന ഈ ചിത്രം മലയാള സിനിമയായ കപ്പേളയിലെ റീമേക്കാണ്.

 

Latest News