Sorry, you need to enable JavaScript to visit this website.

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും


കൊച്ചി : മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ ഇയാളുടെ സുഹൃത്ത് വിദേശത്ത് താമസിക്കുന്ന അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി നാട്ടിലെത്താൻ ഇവർക്ക് നോട്ടീസ് നൽകും. പുരാവസ്തുക്കളുടെ വ്യാജ പതിപ്പ് നിർമ്മിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം .അനിതയുടെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷണ വിധേയമാക്കുന്നുണ്ട്. 

ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിലിന് മോൻസനുമായി അടുത്ത ബന്ധമുണ്ട്. മോൻസനെ ഇവർ പലർക്കും പരിചയപ്പെടുത്തി കൊടുത്തിരുന്നു. അനിതയുമായി  അടുത്ത കാലത്ത് മോൻസൻ ഇടഞ്ഞതാണ് ഇയാളുടെ തട്ടിപ്പ് പുറത്ത് വരാൻ കാരണം.

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിനിരയായവർ ഇനിയും ഒരുപാട് പേരുണ്ടെന്ന്  അനിത പുല്ലയിൽ നേരത്തെ പറഞ്ഞിരുന്നു. മോൻസനെ മൂന്ന് വർഷമായി പരിചയമുണ്ടെന്നും മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോൻസനെ സംശയിച്ചു തുടങ്ങിയതെന്നും അനിത നേരത്തെ വ്യക്തമാക്കിയിരുന്നു. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകയാണ് അനിത പുല്ലയിൽ. മോൻസനും പ്രവാസി മലയാളി സംഘടനയുടെ ഭാഗമയിരുന്നു. 

Latest News