Sorry, you need to enable JavaScript to visit this website.

കുത്തിയൊഴുക്കിനിടയിലും തകരാതെ പിടിച്ചു നിന്ന് കുഞ്ഞൻ കാവൽമാടം. അതിരപ്പിള്ളിയിലെത്തുന്നവർക്ക് അത്ഭുതം



തൃശൂർ :  സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം ഉഗ്രരൂപിയായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കാവൽമാടമാണ്.  കുത്തിയൊഴുകുന്ന മഴവെള്ളപ്പാച്ചിലിൽ തകരാതെ ഈ കുഞ്ഞൻ കാവൽ മാടം നിലകൊള്ളുന്നത് ഒരു അത്ഭുത കാഴ്ച തന്നെയാണ്.
വെള്ളച്ചാട്ടത്തിലെ കാവൽ ജോലിക്കാർക്ക് വേണ്ടി അതിരപ്പിള്ളി വന സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ. സഹജന്റെ നേതൃത്വത്തിലാണ് പത്തു വർഷം മുൻപ് ഈ കാവൽമാടം നിർമ്മിച്ചത്. മുള, ഈറ്റ, തടിക്കഷണങ്ങൾ എന്നിവ ഉപയോഗിച്ച്, പാറകൾ പൊട്ടിക്കുകയോ കുഴിക്കുകയോ ചെയ്യാതെ അതിനിടയിലെ വിടവുകൾ കണ്ടെത്തി തൂണുകൾ ഉറപ്പിച്ചാണ് കാവൽ മാടം നിർമ്മിച്ചിരിക്കുന്നത്. തൂണുകൾക്ക് വേണ്ടി കാട്ടുമുളകളാണ് ഉപയോഗിച്ചിട്ടുള്ളത്. മഴക്കാലത്ത് പോലും എത്ര കുത്തിയൊഴുക്കുണ്ടായാലും ഈ കാവൽമാടം തകരാതെ പിടിച്ചു നിൽക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
അതിരപ്പിള്ളിയിലെത്തുന്ന സഞ്ചാരികളെ വെള്ളച്ചാട്ടത്തിനൊപ്പം തന്നെ ഈ കുഞ്ഞൻ കാവൽമാടവും അത്ഭുതപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

Latest News