VIDEO മൈക്ക് ഓണായതറിയാതെ നേതാക്കളുടെ പരദൂഷണം, കോണ്‍ഗ്രസില്‍ വിവാദം

ബംഗളൂരു- കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ കുറിച്ച് നേതാക്കള്‍ നടത്തിയ മോശം പരാമര്‍ശം പരസ്യമായതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വിവാദം.സംസ്ഥാന മീഡിയാ കോര്‍ഡിനേറ്റര്‍ എം.എ. സലീമും മുന്‍ ലോക്‌സഭാംഗം വി.എസ്. ഉഗ്രപ്പയും തമ്മില്‍ വാര്‍ത്താ സമ്മേളനത്തിനുമുമ്പ് മൈക്ക് ഓണായത് അറിയാതെ നടത്തിയ സംസാരമാണ് പരസ്യമായത്.
ഡി.കെ. ശ്രീകുമാറിനും മറ്റൊരാള്‍ക്കുമെതിരെയാണ് നേതാക്കള്‍ സംസാരിക്കുന്നത്. ശിവകുമാറിന്റെ വ്യക്തിത്വത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി താരതമ്യം ചെയ്യുന്നു.
എം.എ സലീമിനെ മീഡിയാ കോര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് വി.എസ്. ഉഗ്രപ്പക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഇതാണ് കോണ്‍ഗ്രസില്‍ യഥാര്‍ഥത്തില്‍ നടക്കുന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി സി.ടി. രവി പ്രതികരിച്ചു. ശിവകുമാറും അടുത്ത സഹായിയും കൈക്കൂലി വാങ്ങി എങ്ങനെ 50-100 കോടി സമ്പാദിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നതെന്ന്  ബി.ജെ.പിയുടെ ഐ.ടി ഇന്‍ചാര്‍ജ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

രണ്ട് വ്യക്തികള്‍ നടത്തിയ സംഭാഷണത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. നടപടി സ്വീകരിക്കേണ്ടത് മുന്‍ കേന്ദ്ര മന്ത്രി റഹ്്മാന്‍ ഖാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News