Sorry, you need to enable JavaScript to visit this website.
Saturday , October   16, 2021
Saturday , October   16, 2021

ഗള്‍ഫില്‍ 7.9 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു

റിയാദ് - സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി ചൊവ്വാഴ്ച വരെ 7.9 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ധ രാത്രി വരെ ആകെ 7,97,25,020 ഡോസ് വാക്‌സിന്‍ ആണ് വിതരണം ചെയ്തത്. സൗദിയില്‍ ഇന്നലെ വൈകീട്ടു വരെ 4,41,46,313 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,37,94,810 പേര്‍ക്ക് ആദ്യ ഡോസും 2,03,51,503 പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും നല്‍കി. പ്രായംചെന്ന വിഭാഗത്തില്‍ പെട്ട 16,79,049 പേര്‍ക്കും ഇന്നലെ വൈകീട്ടു വരെ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച വരെ ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 25,15,269 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തില്‍ 24,86,413 പേര്‍ രോഗമുക്തരാവുകയും 19,421 പേര്‍ മരണപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 414 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ 136 പേര്‍ക്കും ബഹ്‌റൈനില്‍ 69 പേര്‍ക്കും സൗദിയില്‍ 55 പേര്‍ക്കും ഒമാനില്‍ 21 പേര്‍ക്കും ഖത്തറില്‍ 96 പേര്‍ക്കും കുവൈത്തില്‍ 37 പേര്‍ക്കും ചൊവ്വാഴ്ച കൊറോണബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച സൗദിയില്‍ മൂന്നു കൊറോണ രോഗികളും യു.എ.ഇയിലും ഒമാനിലും ഓരോ രോഗികളും മരണപ്പെട്ടു. ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ചൊവ്വാഴ്ച കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
ഗള്‍ഫില്‍ കൊറോണ ബാധികര്‍ക്കിടയില്‍ ശരാശരി രോഗമുക്തി നിരക്ക് 98.9 ശതമാനമാണ്. കുവൈത്തിലും ബഹ്‌റൈനിലും ഖത്തറിലും 99.3 ശതമാനം വീതവും യു.എ.ഇയില്‍ 99.1 ശതമാനവും ഒമാനില്‍ 98.5 ശതമാനവും സൗദിയില്‍ 98 ശതമാനവുമാണ് രോഗമുക്തി നിരക്ക് എന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പറഞ്ഞു.

 

 

Latest News