റിയാദ് ദമാം റോഡില്‍ അപകടം; രണ്ടു തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

റിയാദ്- റിയാദില്‍ നിന്നും ദമാമിലേക്ക് പോകുകയായിരുന്ന തമിഴ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് അമ്മയും മകളും മരിച്ചു. തമിഴ്‌നാട് മധുരൈ സ്വദേശിയായ കനഗസബാപതിയുടെ ഭാര്യ മലര്‍ച്ചെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ദഹൂ പ്രദേശത്തിന് അടുത്ത് വെച്ചാണ് സംഭവം.
റിയാദില്‍ നിന്ന് അല്‍കോബാറിലേക്ക് പോകുകായിരുന്നു കനഗസബാപതിയും കുടുംബവും. കാറില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കനഗസബാപതിക്കും പരിക്കേറ്റിട്ടുണ്ട്. അമേരിക്കയില്‍ പഠിക്കുന്ന ശ്യാമ സന്ദര്‍ശന വിസയിലെത്തിയതാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ജമാലിയ രംഗത്തുണ്ട്.

Latest News