ഇന്ത്യയില്‍ 15,823 പേര്‍ക്ക് കൂടി കോവിഡ്, 226 മരണം

ന്യൂദല്‍ഹി-രാജ്യത്ത് 15,283 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഉത്സവ സീസണ്‍ ആരംഭിച്ചിരിക്കെ, കോവിഡ് കേസുകള്‍ ഇരുപതിനായിരത്തിനു താഴെ തുടരുന്നത് വലിയ ആശ്വാസമാണ്. 24 മണിക്കൂറിനിടെ 226 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22,844 പേര്‍ രോഗമുക്തി നേടി.
ആകെ കോവിഡ് കേസുകള്‍ 3,40,01,743 ആയി വര്‍ധിച്ചു. നിലവില്‍ ആക്ടീവ് കേസുകള്‍ 2,07,653 ആണ്. 3,33,42,901 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. മരണ സംഖ്യ 4,51,189 ആയി വര്‍ധിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 19 ദിവസമായി കോവിഡ് കേസുകള്‍ രാജ്യത്ത് 30,000 ല്‍ താഴെയാണ്.

 

Latest News