Sorry, you need to enable JavaScript to visit this website.

രണ്ട് ഡോസെടുത്ത ഇന്ത്യക്കാര്‍ക്ക് പോകാവുന്ന രാജ്യങ്ങള്‍ വര്‍ധിച്ചു, സൗദിയും ഉടന്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷ

ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് പോകാവുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചു. അധികം താമസിയാതെ സൗദി അറേബ്യയും ഉള്‍പ്പെടുമെന്ന് പ്രതീക്ഷ. അടുത്ത മാസം മുതല്‍ മിക്ക രാജ്യങ്ങളും പൂര്‍ണതോതില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശന അനുമതി നല്‍കുകയാണ്.
സൗദിയില്‍നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് നിലവില്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത്. നിയന്ത്രണം നീക്കുന്നതിന് ഇരുരാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്.  

രണ്ട് ഡോസ് കുത്തിവെപ്പെടുത്തവര്‍ക്ക് പ്രവേശനം നല്‍കുന്ന രാജ്യങ്ങള്‍

അമേരിക്ക- ഇന്ത്യയടക്കം 33 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് നവംബര്‍ ആദ്യം മുതല്‍ പ്രവേശനം നല്‍കി തുടങ്ങും.
യു.കെ- രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റൈന്‍ ഇല്ലാതെ തന്നെ ബ്രിട്ടനിലേക്ക് വരാം.
കാനഡ- രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം ഇന്ത്യക്കാര്‍ക്ക് കാനഡയിലേക്ക് പ്രവേശന അനുമതി.
ജര്‍മനി- പൂര്‍ണതോതില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അതിനുള്ള സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് ഫലവുമായി വരാം.
ഇറ്റലി- ഗ്രീന്‍ കാര്‍ഡ് നേടിയ ഇന്ത്യക്കാര്‍ക്ക് രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ജര്‍മനിയിലേക്ക് പ്രവേശനം.
ഫ്രാന്‍സ്- പൂര്‍ണതോതില്‍ വാക്‌സിനെടുത്തവര്‍ക്ക് ഫ്രാന്‍സില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. വാക്‌സിന്‍ എടുക്കാത്തവരും ഒരു ഡോസ് വാക്‌സിന്‍മാത്രം എടുത്തവരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് റിസള്‍ട്ട് വേണം. ഫ്രാന്‍സില്‍ എത്തിയ ശേഷം പത്ത് ദിവസം ക്വാറന്റൈന്‍.
യു.എ.ഇ- ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍നിന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് യു.എ.ഇയിലേക്ക് വരാം.
നേപ്പാള്‍- യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പ് കോവിഷീല്‍ഡോ കോവാക്‌സിനോ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് നേപ്പാളിലേക്ക് പ്രവേശനം. വാക്‌സിന്‍ സ്വീകരിക്കാത്തവരും ഭാഗികമായി സ്വീകരിച്ചവരും 72 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റീവ് റിസള്‍ട്ട് ഹാജരാക്കണം. രാജ്യത്ത് എത്തിയ ശേഷം ക്വാറന്റൈന്‍ നിര്‍ബന്ധം.
മാലദ്വീപ്- രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് 96 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റീവ് റിസള്‍ട്ട് സഹിതം വരാം.
സ്വിറ്റ്‌സര്‍ലന്‍ഡ്- ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല.
തുര്‍ക്കി- കോവിഷീല്‍ഡ്, സ്പുട്‌നിക് വി വാക്‌സിന്‍ രണ്ട് ഡോസെടുത്ത 12 വയസ്സിനു മുകളിലുള്ള ഇന്ത്യക്കാര്‍ക്ക് തുര്‍ക്കിയില്‍ പ്രവേശന അനുമതി. 14 ദിവസത്തെ ക്വാറന്റൈനില്‍നിന്ന് ഇവര്‍ക്ക് ഇളവ്.
 

Latest News