Sorry, you need to enable JavaScript to visit this website.

തേച്ചോ നീ എന്ന ഗാനവുമായി  ബ്ലാസ്‌റ്റേഴ്‌സ്  വരുന്നു 

കൊച്ചി- അജു വര്‍ഗീസ്,അപ്പാനി ശരത്,സലിം കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാര്‍ എ പി,മിഥുന്‍ ടി ബാബു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന  'ബ്ലാസ്‌റ്റേഴ്‌സ്' എന്ന ചിത്രത്തില്‍ അപ്പാനി ശരത്തും സിനോജ് വര്‍ഗ്ഗീസും ചേര്‍ന്നു പാടിയ 'തേച്ചോ നീ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി. ഉമ്മര്‍ അവതരിപ്പിക്കുന്ന  ഐ പിക് പ്രൊഡക്ഷന്‍സ് ന്റെ ബാനറില്‍ മിഥുന്‍ ടി ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അമീറാ,അഞ്ജന ,സിനോജ് കുഞ്ഞൂട്ടി ,ബീറ്റോ ഡേവിസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കഥ തിരക്കഥ സംഭാഷണം നന്ദകുമാര്‍ എ പി എഴുതുന്നു. ഛായാഗ്രഹണംമനോജ്,സംഗീതംഫോര്‍ മ്യൂസിക്,
എഡിറ്റിംഗ് സുനീഷ്  സെബാസ്റ്റ്യന്‍,ഗാനരചനഡോക്ടര്‍ മധു വാസുദേവന്‍, വിനോദ് വേണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ജോമി ജോസ്, റെജി, അഞ്ജല്‍, കല സുനില്‍ മാള,മേക്കപ്പ് മഹേഷ്, വസ്ത്രാലങ്കാരം ഷീബ റഹ്മാന്‍, സോണി, സ്റ്റില്‍  സ്‌നിദാദ്, സോനു വര്‍ഗീസ്, പരസ്യക്കല കോളിന്‍സ് ലിയോഫില്‍, കോ ഡയറക്ടര്‍ ജോമി പുളിങ്കുന്നം, അസോസിയേറ്റ് ഡയറക്ടര്‍ സുനിത്ത് സാരംഗി, നൃത്തം ഇംതിയാഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രേം,ശരത്ത്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

Latest News