Sorry, you need to enable JavaScript to visit this website.

'മോമോ ഇന്‍ ദുബായ്' ദുബായില്‍  ചിത്രീകരണം പുരോഗമിക്കുന്നു 

ദുബായ്- 'ഹലാല്‍ ലൗ സ്‌റ്റോറി ' എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ് ' എന്ന ചില്‍ഡ്രന്‍സ്  ഫാമിലി ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ് ' എന്ന
ചിത്രത്തിന്റെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍
ക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ  ബാനറില്‍ സക്കരിയ, ഹാരീസ് ദേശം, പി.ബി അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ' മോമോ ഇന്‍ ദുബായ് ' നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ   ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ഡോക്ടര്‍ ഹിഖ്മത്തുല്ല എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍  സംഗീതം പകരുന്നു. ഒട്ടേറെ  സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ആദ്യ ചിത്രം കൂടിയാണിത്. എഡിറ്റര്‍രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്,മോഹന്‍ദാസ്,മേക്കപ്പ്മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസൈനര്‍ ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്‌സിനറ്റ് സേവ്യര്‍,
പരസ്യകലപോപ്‌കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍,
കാസ്റ്റിങ്ങ് ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ഗിരീഷ് അത്തോളി, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

Latest News