Sorry, you need to enable JavaScript to visit this website.

ഉത്ര വധക്കേസിൽ സൂരജിന് ഇന്ന് ശിക്ഷ വിധിക്കും


കൊല്ലം:  അഞ്ചൽ ഉത്ര വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സൂരജിന് ഇന്ന് ശിക്ഷ വിധിക്കും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ്  ശിക്ഷാ വിധി പ്രഖ്യാപിക്കുക . 

ഉത്രയുടെ ഭർത്താവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജിന്റെ(27)പേരിൽ ആസൂത്രിതകൊല, നരഹത്യാശ്രമം, വിഷംനൽകി പരിക്കേൽപ്പിക്കൽ, തെളിവുനശിപ്പിക്കൽ  എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മൃഗീയവും പൈശാചികവുമായ കുറ്റകൃത്യം നടത്തിയ സൂരജിന് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 

അഞ്ചൽ ഏറം സ്വദേശിയായ ഉത്ര 2020 മെയ് ഏഴാം തീയതിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും ഭർത്താവ് സൂരജിനെ നിയമത്തിന്റെ മുന്നിലെത്തിച്ചതും.
 

Latest News