വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ  മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും

ഖാലിദ് 

ദോഹ- ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. ഖത്തർ കെ.എം.സി.സി പ്രവർത്തകനായ കോഴിക്കോട് ജില്ലയിലെ വടകര വൈക്കിലശ്ശേരി സ്വദേശി ഖാലിദ് ചേറോടാണ് (38) മരിച്ചത്. കഴിഞ്ഞ 13 വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു ഖാലിദ്. കഴിഞ്ഞ ദിവസം രാവിലെ ബൈക്കിൽ ജോലിക്ക് പോകുമ്പോൾ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ജീവകാരുണ്യ സേവന രംഗത്തെ നിറസാന്നിധ്യവും ഖത്തർ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനുമായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Tags

Latest News