Sorry, you need to enable JavaScript to visit this website.

ചൈനയെ ഗോളിൽ മുക്കി സൗദി 

ജിദ്ദ - ലോകകപ്പ് ഫുട്ബോളിന്റെ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ സൗദി അറേബ്യക്ക് വിജയം. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചൈനയെ സൗദി തോൽപ്പിച്ചത്. കളിയുടെ പതിനഞ്ചാം മിനിറ്റിൽ സൗദിയുടെ സമി അൽ നാജിയാണ് ആദ്യ ഗോൾ നേടിയത്. 38-ാം മിനിറ്റിൽ സാമി ഒരു ഗോൾ കൂടി നേടി സൗദിയെ വീണ്ടും മുന്നിലെത്തിച്ചു. 46-ാം മിനിറ്റിൽ അലോസിയോ ഡോസ് സാന്റോസ് ഗോൺസാൽവസ് ചൈനക്ക് വേണ്ടി ഗോൾ നേടി. ചൈന കളിയിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ച നിമിഷത്തിൽ സൗദിയുടെ ഫിറാസ് അൽബിറാകാൻ ഒരു ഗോൾ കൂടി നേടി ആതിഥേയരുടെ ഗോൾ വേട്ട പൂർത്തിയാക്കി. എൺപത്തിയാറാം മിനിറ്റിലാണ് ചൈനയുടെ രണ്ടാമത്തെ ഗോൾ പിറന്നത്. വുഷിയാണ് ചൈനയുടെ ഗോൾ നേടിയത്. ചൈനയെ തോൽപിച്ച സൗദി ഗ്രൂപ്പ് ബി-യിൽ ഒന്നാം സ്ഥാനത്തെത്തി. ജപ്പാനോട് തോറ്റ ഓസ്ട്രേലിയയെക്കാൾ മൂന്ന് പോയന്റ് മുന്നിലാണ് സൗദി. 
ഓസ്ട്രേലിയയുടെ വിജയക്കുതിപ്പിന് ജപ്പാനിൽ അവസാനമായി. സെൽഫ് ഗോളിൽ അവർ ജപ്പാനോട് 1-2 ന് തോറ്റു. ഈ ലോകകപ്പ് സീസണിലെ കഴിഞ്ഞ 11 മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അവസാന റൗണ്ടിലെ മൂന്നു മത്സരങ്ങളിൽ രണ്ടും തോറ്റ ജപ്പാന് ആശ്വാസം പകരുന്നതായി ഈ പിരിമുറുക്കം നിറഞ്ഞ വിജയം. ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാരായ ഇറാനെ തെക്കൻ കൊറിയ 1-0 ന് തോൽപിച്ചു. ടോട്ടനം സ്ട്രൈക്കർ സോൻ ഹ്യുംഗ് മിന്നാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും കൊറിയക്ക് വിജയം സമ്മാനിച്ചത്. ഇറാനെ മറികടന്ന് കൊറിയ ഒന്നാം സ്ഥാനത്തെത്തി. 
എൺപത്തഞ്ചാം മിനിറ്റിൽ ഓസ്ട്രേലിയൻ ഡിഫന്റർ അസിസ് ബെഹിച്ചാണ് സ്വന്തം വലയിലേക്ക് പന്തടിച്ചുകയറ്റിയത്. തകുമൊ അസാനോയുടെ ഷോട്ട് ഓസ്ട്രേലിയൻ ഗോളി മാറ്റ് റയാൻ തട്ടിയുയർത്തിയത് പോസ്റ്റിനിടിച്ച് തെറിക്കുകയും ബെഹിച്ചിന്റെ ശരീരത്തിൽ തട്ടിത്തിരിഞ്ഞ് വലയിൽ കയറുകയുമായിരുന്നു. ജയിച്ചെങ്കിലും ഗ്രൂപ്പ് ബി-യിൽ മൂന്നാം സ്ഥാനത്താണ് ജപ്പാൻ. 

Latest News