Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചരിത്രത്തിലാദ്യം; കുവൈത്തിൽ വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം

കുവൈത്ത് സിറ്റി - കുവൈത്തിന്റെ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് സൈന്യത്തിൽ ചേരാൻ അനുമതി. കുവൈത്ത് പ്രതിരോധ മന്ത്രി ഹമദ് ജാബിർ അൽഅലിയാണ് ഇതുമായി ബന്ധപ്പെട്ട ചരിത്ര തീരുമാനം പ്രഖ്യാപിച്ചത്. ഇതുവരെ സൈന്യത്തിൽ സിവിൽ സ്‌പെഷ്യാൽറ്റികളിൽ മാത്രമാണ് വനിതകൾക്ക് നിയമനം നൽകിയിരുന്നത്. ഇനി മുതൽ സൈനികരായും സൈനിക ഉദ്യോഗസ്ഥരായും വനിതകൾക്ക് സേവനമനുഷ്ഠിക്കാൻ സാധിക്കും. എന്നിരുന്നാലും ഈ ഘട്ടത്തിൽ, മെഡിക്കൽ സേവനങ്ങൾ, സൈനിക സപ്പോർട്ട് സർവീസ് എന്നീ മേഖലകളിൽ മാത്രമായി വനിതകളുടെ സേവനം പരിമിതപ്പെടുത്തുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു.
 

Latest News