Sorry, you need to enable JavaScript to visit this website.

പൊതുപരിപാടിയില്‍ ഊന്നുവടിയുമായി ബ്രിട്ടീഷ് രാജ്ഞി, അപൂര്‍വ കാഴ്ച

ലണ്ടന്‍- പൊതുപരിപാടിയില്‍ ആദ്യമായി വാക്കിംഗ് സ്റ്റിക്കുമായി പ്രത്യക്ഷപ്പെട്ട് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ ഒരു പള്ളി കുര്‍ബാനയിലാണ് രാജ്ഞി ഊന്നുവടിയുമായി പ്രത്യക്ഷപ്പെട്ടത്.
95 കാരിയായ രാജ്ഞി ഇതുവരെ പൊതുചടങ്ങിന് വാക്കിംഗ് സ്റ്റിക്കുമായി എത്തിയിട്ടില്ല. മകള്‍ ആന്‍ രാജകുമാരിയുമൊത്ത് കാറിലാണ് രാജ്ഞി എത്തിയത്.
കാറില്‍നിന്നിറങ്ങുമ്പോള്‍ രാജ്ഞിയുടെ കൈയിലുണ്ടായിരുന്ന കറുത്ത ഊന്നുവടിയിലാണ് എല്ലാവരുടേയും ശ്രദ്ധ പതിഞ്ഞത്.
കാല്‍മുട്ട് ശസ്ത്രക്രിയക്ക് ശേഷം 2004 ല്‍ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍ രാജ്ഞി ഊന്നുവടി ഉപയോഗിച്ചിരുന്നു. ഇത് അന്ന് ബ്രിട്ടിഷ് പത്രങ്ങളില്‍ വലിയ വാര്‍ത്തയും ചിത്രവുമായി. പക്ഷെ പൊതുപരിപാടിക്ക് അവര്‍ ഊന്നുവടിയുമായി എത്തിയത് അപൂര്‍വകാഴ്ചയായി.
രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ തൊണ്ണൂറ്റൊമ്പതാം വയസ്സില്‍ ഈ വര്‍ഷം ഏപ്രിലില്‍ മരിച്ചിരുന്നു.

 

 

Latest News