സൗദി ബിസിനസുകാരന്‍ കിണറ്റില്‍ ചാടിമരിച്ചു

ഉഡുപ്പി- സൗദിഅറേബ്യയില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ് നടത്തിയിരുന്ന 57 കാരന്‍ നാട്ടില്‍ ജീവനൊടുക്കി. ഷിര്‍വയിലെ നെക്കാരെ സ്വദേശിയായ സൈമണ്‍ ഡിസൂസയാണ് വീട്ടിലെ കിണറ്റില്‍ ചാടി മരിച്ചത്. ഭാര്യയും ഒരു മകനും മകളുമുണ്ട്.
25 വര്‍ഷമായി സൗദിയില്‍ ബിസിനസ് നടത്തിവന്ന സൈമണ്‍ സാമൂഹിക സേവനങ്ങളിലും സജീവമായിരുന്നു. പാമ്പൂര്‍ മാനസ റിഹാബിലിറ്റേഷന്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗമായിരുന്നു. ഷിര്‍വയിലെ ആരോഗ്യ രക്ഷാ കമ്മിറ്റിയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഉഡുപ്പിയില്‍നിന്ന് അഗ്നിശമന സേന എത്തിയാണ് മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുത്തത്. ഷിര്‍വ പോലീസ് കേസെടുത്തിട്ടുണ്ട്.

 

Latest News