Sorry, you need to enable JavaScript to visit this website.

ക്ഷണത്തിലെ കിടിലന്‍ ഗാനം പുറത്തിറങ്ങി

കൊച്ചി-മലയാളികളുടെ ഇഷ്ട സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം  റിലീസ് ചെയ്തു. ഹരിനാരായണന്‍, ബിജിബാല്‍ ടീമിന്റെ ഗാനം മലയാളികളെ ആകര്‍ഷിച്ചു കഴിഞ്ഞു. മനോരമ മ്യൂസിക്കിലൂടെയാണ് ക്ഷണത്തിലെ ആദ്യ ഗാനം പുറത്തുവന്നത്.നിഷാദ് കെ.കെ, സംഗീത ശ്രീകാന്ത് എന്നിവരാണ് ഗാനം ആലപിച്ചത്. ദക്ഷന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ച്ചേഴ്‌സിനു വേണ്ടി സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ നിര്‍മ്മിക്കുന്ന ക്ഷണം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം  ശ്രീകുമാര്‍ അരൂക്കുറ്റി, ക്യാമറ  ജമിന്‍ ജോം അയ്യനേത്ത്, എഡിറ്റര്‍  സോബിന്‍ കെ, ഗാനരചന  ഹരിനാരായണന്‍, സംഗീതം  ബിജിബാല്‍, വിഷ്ണു മോഹന്‍ സിത്താര ,ബി ജി എം  ഗോപിസുന്ദര്‍.കല  ഷബീര്‍ അലി, കോസ്റ്റ്യൂം  ഇന്ദ്രന്‍സ് ജയന്‍.മേക്കപ്പ്  പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരലാല്‍, ഭരത്, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, സ്‌നേഹ അജിത്ത്, ലേഖ പ്രജാപതി, ക്രിഷ, ദേവന്‍, വിവേക്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവര്‍ അഭിനയിക്കുന്നു -അയ്മനം സാജന്‍
 

Latest News