അബുദാബി - യു.എ.ഇയില്‍ 24 മണിക്കൂറിനിടെ 124 പേര്‍ക്ക് കോവിഡ്19 ബാധിച്ചതായും 182 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം. ഇതോടെ ആകെ മരണം 2114 ആയി.
ഖത്തറില്‍ 59 പേര്‍ക്കുകൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 85 പേര്‍ സുഖം പ്രാപിച്ചു. 951 പേരാണ് രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നത്. 11 പേര്‍ ഗുരുതരാവസ്ഥയിലാണ്. ആകെ മരണം 607.