Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെങ്കേമം  കെങ്കേമമാക്കാന്‍ ബാദുഷ എത്തി

കൊച്ചി- മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡ്യൂസര്‍ ബാദുഷ കെങ്കേമം എന്ന ചിത്രത്തെ കെങ്കേമമാക്കാന്‍ എത്തി! കെങ്കേമത്തില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബാദുഷ കെങ്കേമമാക്കിയത്.ആദ്യാവസാനം വരെ നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബാദുഷ അവതരിപ്പിച്ചത്. ആദ്യമായാണ് ബാദുഷ ഒരു ചിത്രത്തില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഷാഹ് മോന്‍ ബി പാറേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമത്തിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു.
വ്യത്യസ്തമായ സബ്ജക്ടുകള്‍ തേടി കണ്ടെത്തി നിര്‍മ്മിയ്ക്കുന്നതിലൂടെ , പ്രൊഡ്യൂസര്‍ എന്നനിലയില്‍ വലിയൊരു താരപരിവേഷം ബാദുഷ നേടിയിരുന്നു. അതുകൊണ്ട് തന്നെ, കെങ്കേമം എന്ന സിനിമയില്‍ വളരെ  പ്രധാനപ്പെട്ട ഒരു വേഷം ബാദുഷ അവതരിപ്പിച്ചത് വലിയൊരു വാര്‍ത്തയായി മാറിയിരിക്കുകയാണ്.സിനിമയിലെ ചില യാഥ്യാര്‍ഥ്യങ്ങള്‍ ,സിനിമയെ സ്‌നേഹിക്കുന്നവരുടെ വ്യൂ പോയിന്റിലൂടെ പറയുന്ന ചിത്രമാണ് കെങ്കേമം. ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ട് ചെയ്യുന്ന ചിത്രം എറണാകുളത്തും പരിസരത്തുമായി ചിത്രീകരണം നടക്കുന്നൂ. കൊറോണ സമയത്തു സിനിമയില്ലാതായതോടെ, തങ്ങളുടെ പ്രശ്‌നങ്ങളെ മറി കടക്കാന്‍ ശ്രമിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് കെങ്കേമം.
ഹാസ്യത്തിനൊപ്പം സംഗീതത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. സങ്കീര്‍ണ്ണമായ ചില ചുറ്റുപാടുകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ജീവിക്കാനായി വേഷം കെട്ടുമ്പോള്‍,അറിയാതെ ചെയ്തു പോകുന്ന ചെയ്തികള്‍ മറ്റുള്ളവരെ എത്രമാത്രം ബാധിക്കുന്നൂ എന്നും ചിത്രം കാണിച്ചുതരുന്നു.
സലിം കുമാര്‍, ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ്, ലെവിന്‍ സൈമണ്‍ ജോസഫ്, ഇടവേള ബാബു, സുനില്‍ സുഗത, അബു സലിം, അരിസ്‌റ്റോ സുരേഷ്, സാജു നവോദയ, മോളി കണ്ണമാലി, ബാദുഷ തുടങ്ങിയ വലിയ താരനിരതന്നെ അണിനിരക്കുന്നൂ. 
ഒരു സസ്‌പെന്‍സ് കോമഡി ഡ്രാമയാണ് കെങ്കേമം അവതരിപ്പിക്കുന്നത്. മമ്മൂട്ടി,  മോഹന്‍ലാല്‍ ഫാന്‍സിന്റെ , കഥയാണ് പറയുന്നതെങ്കിലും. പിന്നീട് കഥ മറ്റൊരു വഴിത്തിരിവിലേക്ക് മാറുന്നതോടെ ചിത്രം, പുതിയ തലത്തിലേക്ക് മാറുന്നൂ. സൗത്ത് ഇന്ത്യയിലെ തന്നെ മികവുറ്റ ടെക്‌നീഷന്‍സ് അണിനിരക്കുന്ന ചിത്രം, മികവുറ്റതാക്കുവാനുള്ള പ്രയത്‌നനത്തിലാണ് അണിയറക്കാര്‍.  
ഓണ്‍ ഡിമാന്‍ഡ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന കെങ്കേമം,ഷാഹ്‌മോന്‍ ബി പാറേലില്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിജയ് ഉലഗനാഥ്,ആര്‍ട്ട് ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം ഭക്തന്‍ മാങ്ങാട്, മേക്കപ്പ്  ലിബിന്‍ മോഹന്‍, സംഗീതം  ദേവേഷ് ആര്‍ നാഥ് , പി. ആര്‍. ഒ അയ്മനം സാജന്‍, ഷെജിന്‍  ആലപ്പുഴ,   പരസ്യകല ലിയോഫില്‍ കോളിന്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍  ഫാസില്‍ പി ഷാഹ്‌മോന്‍, ഫൈസല്‍  ഫൈസി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷറഫ് കരൂപ്പടന. പി.ആര്‍.ഒ അയ്മനം സാജന്‍
 

Latest News