മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം, ജീവനക്കാരനെ കുത്തി പരിക്കേല്‍പിച്ചു

ന്യൂയോര്‍ക്ക്- മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആപ്പിള്‍ സ്റ്റോറിലെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തി പരിക്കേല്‍പിച്ചു. യു.എസിലെ ന്യൂയോര്‍ക്ക് സിറ്റിയിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജീവനക്കാരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
37 കാരനായ ഇയാളുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇടതുകൈയിലും നെറ്റിയിലും കത്തി കൊണ്ട് കുത്തിയ ശേഷം അക്രമി സമീപത്തെ സബ് വേ സ്റ്റേഷനിലേക്ക് ഓടിപ്പോയെന്നാണ് പരിക്കേറ്റയാളുടെ മൊഴി. സംഭവത്തെ തുടര്‍ന്ന് ആപ്പിള്‍ സ്റ്റോര്‍ അടച്ചു. ജീവനക്കാരില്‍ പോലീസ് മൊഴിയെടുത്തു. അക്രമിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

 

Latest News