ന്യൂദല്‍ഹി- ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍നിന്ന് രാജി വെച്ച രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ധര്‍മേന്ദ്ര പ്രധാന്‍, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ബി.ജെ.പി പ്രവേശം. രണ്ട് പേരും കഴിഞ്ഞ ദിവസമാണ് നാഷണല്‍ കോണ്‍ഫറന്‍സ് അംഗത്വം ഉപേക്ഷിച്ചത്.






