ദോഹ-ഖത്തറിലെ ഓയിൽ, ഗ്യാസ് വിഭവങ്ങളുടെ ഉൽപാദന വികസന വിപണന കമ്പനിയായ ഖത്തർ പെട്രോളിയം ഇനി മുതൽ ഖത്തർ എനർജി എന്ന പേരിലാണ് അറിയപ്പെടുക. ഖത്തർ ഊർജവകുപ്പ് മന്ത്രിയും പ്രസിഡണ്ടും സി. ഇ. ഒ.യുമായ സഅദ് ബിൻ ശരീദ അൽ കഅബി ഇന്ന് രാവിലെ കമ്പനി ജീവനക്കാരോടായി നടത്തിയ ഓൺലൈൻ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
1974 ൽ സ്ഥാപിതമായ ഖത്തർ പെട്രോളിയം വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നീട്ടാണ് ഓയിൽ , ഗ്യാസ് ഉൽപാദകരായ ലോക രാജ്യങ്ങളുടെ മുൻനിരയിൽ സ്ഥാനമുറപ്പിച്ചത്. ഖത്തർ ജനറൽ പെട്രോളിയം കോർപറേഷനാണ് പിന്നീട് ഖത്തർ പെട്രോളിയമായി മാറിയത്.
പെട്രോളിയം ഉൽപന്നങ്ങൾക്ക് പുറമേ മറ്റു എനർജി ഉൽപന്നങ്ങൾ കൂടി ഉൾകൊള്ളുന്ന സമഗ്രമായമായ പേരാണ് ഖത്തർ എനർജി . എൽ. എൻ.ജി ഉൽപാദനത്തിൽ മുന്നിട്ടുനിൽക്കുന്ന ഖത്തറിന്റെ ഊർജമേഖലയിലെ കുതിപ്പ് അടയാളപ്പെടുത്തുന്നതാണ് പുതിയ പേര് മാറ്റമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നൂറ് കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ഖത്തറിലെ പ്രീമിയം ഓർഗനൈസേഷനാണ് ഖത്തർ പെട്രോളിയം.






