ഖത്തറിലേക്ക് ടൂറിസ്റ്റുകള്‍ ഒഴുകുന്നതായി റിപ്പോര്‍ട്ട്

ദോഹ- യാത്ര നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതോടെ ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട് .

ഓണ്‍ അറൈവല്‍ വിസകളിലും വിവിധ തരം സന്ദര്‍ശക വിസകളിലുമായി ആയിരക്കണക്കിനാളുകളാണ് നിത്യവും ഖത്തറിലെത്തുന്നത്.
ഖത്തറിന് പുറത്തുനിന്നും വാക്‌സിനെടുക്കുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ രണ്ട് ദിവസമാക്കി ചുരുക്കിയ ട്രാവല്‍ നയമാണ് ടൂറിസ്റ്റുകളുടെ ഒഴുക്കിന് വേഗത കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദിയിലേക്കുള്ള നിരവധി യാത്രക്കാരും ഖത്തറിലൂടെയാണ് ഇപ്പോഴും പോകുന്നത്. ദുബൈ എക്‌സ്‌പോ തുടങ്ങിയതോടെ ദുബൈ വഴിയുളള യാത്ര ചിലവേറിയതാണ് സൗദിയിലേക്കുള്ള നിരവധി പേര്‍ ഖത്തറിനെ തെരഞ്ഞെടുക്കാന്‍ കാരണമായി പറയപ്പെടുന്നത്.

ടൂറിസ്റ്റുകള്‍ കൂടുന്നതോടെ ഹോസ്പിറ്റാലിറ്റി മേഖലയടക്കം പല ബിസിനസ് മേഖലകളിലും ഉണര്‍വുണ്ടാകുമെന്നാണ് കരുതുന്നത്.

Latest News