നടി ക്രിസ്റ്റീന റിച്ചിയും സെലിബ്രിറ്റി ഹെയര്‍ഡ്രെസര്‍ മാര്‍ക്ക് ഹാംപ്ടണും വിവാഹിതരായി

ലോസ് ഏഞ്ചല്‍സ്- പ്രശസ്ത ഹോളിവുഡ് താരം ക്രിസ്റ്റീന റിച്ചിയും സെലിബ്രിറ്റി ഹെയര്‍ഡ്രെസര്‍ മാര്‍ക്ക് ഹാംപ്ടണും വിവാഹിതരായി. 'ദി ആഡംസ് ഫാമിലി' ഫെയിം റിച്ചി തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ്' എന്ന അടിക്കുറിപ്പോടുകൂടി സാമൂഹ്യമാധ്യമം വഴി പങ്കുവച്ച ഫോട്ടോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 37കാരനായ ഹാംപ്ടണും പിന്നീട് വിവാഹവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു.താന്‍ ഗര്‍ഭിണിയാണെന്നും രണ്ടാമതൊരു കുഞ്ഞിനായി കാത്തിരിക്കുകയാണെന്നുമുള്ള വാര്‍ത്തയ്ക്ക് പിന്നാലെ ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വിവാഹവാര്‍ത്തയും പുറത്തുവരുന്നത്.ഏകദേശം ഏഴ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ജൂലൈയില്‍ 41കാരിയായ ക്രിസ്റ്റീന റിച്ചി ഭര്‍ത്താവ് ജെയിംസ് ഹേര്‍ഡെഗനില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു.ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകളാണ് വേര്‍പിരിയലിന് കാരണമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇവര്‍ക്ക് ഏഴ് വയസുള്ള ഫ്രെഡി എന്ന മകന്‍ ഉണ്ട്.
 

Latest News