നടന്‍ സിദ്ദീഖ് യു.എ.ഇ ഗോള്‍ഡന്‍ വിസ വാങ്ങാനെത്തിയത് അറബി വേഷത്തില്‍

ദുബായ്- ചലച്ചിത്ര നടന്‍ സിദ്ദിഖ് യു. എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായിലെ ബിസിനസ് സെറ്റപ്പ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സി ഇ ഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. യു.എ.ഇയുടെ പാരമ്പര്യവേഷം ധരിച്ചാണ് സിദ്ദിഖ് വിസ ഏറ്റുവാങ്ങാന്‍ എത്തിയത്.

മലയാള സിനിമയില്‍നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് അടുത്തിടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, സംവിധായകന്‍ ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കും യു എ ഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.

 

Latest News