തമ്പാനൂര്‍ സ്റ്റേഷനില്‍ 19 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തയാള്‍ പിടിയില്‍, ലക്ഷ്യം മോഷണം

തിരുവനന്തപുരം- തമ്പാനൂര്‍ റയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിംഗ് മൈതാനത്തെ 19 വാഹനങ്ങള്‍ തകര്‍ത്ത് മോഷണശ്രമം നടത്തിയ സംഭവത്തില്‍ ഒരാളെ ആര്‍.പി.എഫ് ഷാഡോ സംഘം കസ്റ്റഡിയിലെടുത്തു. പൂജപ്പുര സ്വദേശിയായ എബ്രഹാമാണ് (18) പിടിയിലായത്.
വീട്ടില്‍നിന്ന് വഴക്കിട്ട് ഇറങ്ങിയ എബ്രഹാം ലഹരി ഉപയോഗിച്ചതിന് ശേഷമാണ് റെയില്‍വേ സ്റ്റേഷനിലെത്തി ആക്രമണം നടത്തിയത്. തകര്‍ത്ത കാറുകളില്‍ നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ ഇയാള്‍ മോഷ്ടിച്ചതായി വ്യക്തമായിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങള്‍ നശിപ്പിച്ചുവെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍വേ ജീവനക്കാരുടേത് ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് ആക്രമിച്ചത്. 19 വാഹനങ്ങളുടെ ഗ്ലാസാണ് ഇയാള്‍ കല്ല് കൊണ്ട് ഇടിച്ച് തകര്‍ത്തത്.  രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

 

 

Latest News