തിരുവനന്തപുരം-കെ. സുരേന്ദ്രന്‍ പൂര്‍ണാധിപത്യം സ്ഥാപിച്ചതോടെ കേരളത്തിലെ ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷം. പ്രതിഷേധത്തിന് പിന്നാലെ ബി.ജെ.പിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നു സംസ്ഥാന നേതാക്കള്‍ പുറത്തുപോയി.
പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, എം.എസ് കുമാര്‍ എന്നിവരാണ് ഗ്രൂപ്പില്‍നിന്ന് സ്വയം പുറത്തുപോയത്.
സംസ്ഥാന പുനസ്സംഘടനക്ക് പിന്നാലെ ദേശീയ നിര്‍വാഹകസമിതിയില്‍നിന്ന് മുതിര്‍ന്ന നേതാക്കളെ ഒതുക്കിയതിനെച്ചൊല്ലിയാണ് ബി.ജെ. പിയില്‍ പ്രതിഷേധം ശക്തമായത്. പി. ആര്‍ ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചക്കുള്ള പാനലില്‍നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കുകയും വലിയ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉയരുകയും ചെയ്തു.






