ഹോപ് പ്രോബില്‍നിന്നുള്ള ചൊവ്വയുടെ കാഴ്ച പങ്കുവെച്ച് ശൈഖ് മുഹമ്മദ്

ദുബായ്- ചൊവ്വയുടെ വടക്കന്‍ ഭാഗങ്ങളില്‍നിന്ന് യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ് പ്രോബ് എടുത്ത ചിത്രങ്ങള്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ പങ്കുവച്ചു.  പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ ചൊവ്വയില്‍ കണ്ടെത്തിയതായാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
ഹോപ് പ്രോബില്‍നിന്ന് ലഭിച്ച  വിവരങ്ങള്‍ നാസ ഉള്‍പ്പടെയുള്ളവയുമായി പങ്കുവെച്ചിട്ടുണ്ട്. ചൊവ്വയിലെ വാതക സാന്നിധ്യം വ്യക്തമാക്കുന്ന പ്രത്യേക ചിത്രങ്ങള്‍ ഹോപ് പ്രോബിന് ലഭിച്ചിട്ടുണ്ടെന്നും അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍ ഉപയോഗിച്ചെടുത്ത വിവരങ്ങളില്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍ സങ്കീര്‍ണ വാതക സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു മാസം കൂടുമ്പോഴാണ് ഹോപ് പ്രോബ് ഡാറ്റ അയക്കുന്നത്. 2020 ജൂലൈ 20നാണ് ഹോപ് പ്രോബ് ജപ്പാനില്‍ നിന്ന് വിക്ഷേപിച്ചത്.

 

Latest News