ഒമാന്‍: ഷാഹീന്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മലയാളികളും, ഒരു മൃതദേഹം കൂടി കണ്ടെടുത്തു

മസ്‌കത്ത്- ഷാഹീന്‍ ചുഴലിക്കാറ്റുണ്ടാക്കിയ കനത്ത മഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. അമീറാത്ത് വിലായത്തില്‍ ഒമാനി പൗരനെയാണ് യെയാണ് വാദി ആദീ പ്രദേശത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായ രണ്ടു വിദേശികളെ രക്ഷിച്ചതായും ഇനി രണ്ടു പേരെ കൂടി കണ്ടെത്താനുണ്ടെന്നും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.
നാശം വിതച്ച മേഖലകളിലെ ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തിനും പോലീസിനുമൊപ്പം മലയാളികളടക്കമുള്ള വളണ്ടിയര്‍മാരും അണിനിരന്നു. ഐ.സി.എഫ്, കെ.എം.സി.സി, സോഷ്യല്‍ ഫോറം തുടങ്ങിയ  പ്രവാസി സംഘടനകളും സജീവമാണ്.

 

Latest News