യുവതിയെ മയക്കുമരുന്ന് നൽകി  പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ

പുൽപള്ളി- ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് എറണാകുളത്തു ഹോട്ടൽമുറിയിൽ എത്തിച്ച 38 കാരിയെ മയക്കുമരുന്നു കലർത്തിയ ജ്യൂസ് നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്നു പേർ അറസ്റ്റിൽ. ബത്തേരി മലവയൽ തൊവരിമല കക്കത്തുപറമ്പിൽ ഷംസാദ് (24), ബത്തേരി റഹ്‌മത്ത് നഗർ മേനകത്ത് ഫസൽ മെഹബൂബ് (23), അമ്പലവയൽ ചെമ്മനക്കോട് സൈഫു റഹ്‌മാൻ (26) എന്നിവരാണ് അറസ്റ്റിലായത്. പുൽപള്ളി സ്വദേശിനിയാണ് യുവതി. ഇവരുടെ പരാതിയിലാണ് കേസ്. ബത്തേരി ഡിവൈ.എസ്.പി വി.എസ്്.പ്രദീപ്കുമാർ, പുൽപള്ളി പോലീസ് ഇൻസ്‌പെക്ടർ കെ.ജി.പ്രവീൺകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുരളീദാസ്, എൻ.വി.ഹാരിസ്, വി.എം വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

Latest News