ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞ് സൗദിയുടെ പാരമ്പര്യത്തനിമ

ദുബായ്- എക്‌സ്‌പോ 2020 ലെ സൗദി അറേബ്യയുടെ പങ്കാളിത്തം ഉദ്‌ഘോഷിച്ച് ബുര്‍ജ് ഖലീഫയിലെ വീഡിയോ വോളില്‍ ഒരുക്കിയ വീഡിയോ പ്രദര്‍ശനം നിരവധി പേര്‍ വീക്ഷിച്ചു. സൗദിയുടെ സമ്പന്നമായ പ്രകൃതിഭംഗിയും വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥയും പാരമ്പര്യവും വീഡിയോ സ്‌ക്രീനില്‍ തെളിഞ്ഞു. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളും ആതിഥ്യമര്യാദയും വീഡിയോ എടുത്തുപറയുന്നു. സൗദി സന്ദര്‍ശിക്കാന്‍ ലോകസഞ്ചാരികളെ ക്ഷണിക്കുകയും ചെയ്യുന്നു.

 

Latest News