ദോഹ- നാട്ടിൽ നിന്നും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇഹ്തിറാസ് ആപ്ളിക്കേഷനിൽ ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യാമെന്ന് റിപ്പോർട്ട്. . [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ ഐഡി വിസ, പാസ്പോർട്ട്, വാക്‌സിനേഷൻ സിർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികൾ മെയിൽ ചെയ്താൽ മതിയെന്ന് ചില അനുഭവസ്ഥർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.
16000 എന്ന ഡെഡിക്കേറ്റഡ് ലൈനിൽ വിളിച്ചു ഒരു കംപ്ലയിന്റ് രജിസ്റ്റർ ചെയ്ത് അതിന്റെ ടിക്കറ്റ് നമ്പർ കൂടി അറ്റാച്ച് ചെയ്താൽ കുറച്ചു കൂടി എളുപ്പമായിരിക്കും.
ഞാൻ ഒക്ടോബർ മൂന്നിന് മെയിൽ അയച്ചു . 6 നു വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതായി അറിയിച്ചുകൊണ്ട് മെയിൽ വന്നു. 7 നു ഇഹ്തിറാസ് ആപ്ലിക്കേഷനിൽ വാക്‌സിനേഷൻ ഡീറ്റെയിൽസ് വന്നു എന്നാണ് ഒരു പ്രവാസി മലയാളി തന്റെ അനുഭവം പങ്കുവെച്ചത്.






