അബുദാബി- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അര്‍ധകായ പ്രതിമ അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ അനാഛാദനം ചെയ്തു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയാണ് ഗാന്ധി പ്രതിമ ഉല്‍ഘാടനം ചെയ്തത്. 90 സെന്റിമീറ്റര്‍ ഉയരവും 60 കിലോ ഭാരവുമുള്ള പ്രതിമയുടെ ശില്‍പി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലമാണ്. ഗാന്ധി പ്രതിമയുടെ സാന്നിധ്യം യുവ തലമുറയില്‍ അദ്ദേഹത്തിന്റെ ആശയങ്ങളോടുള്ള പ്രതിബന്ധതയും ബഹുമാനവും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അംബാസഡര്‍ അഭിപ്രായപ്പെട്ടു.