കോഴിക്കോട് : മുസ്‌ലീം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം.ബാങ്കുകൾ കോടതിയിൽ നിന്ന് ജപ്തി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്.
ഇ.ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത 200 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നടപടി.
ഈ മാസം 21നകം വസ്തുവകകൾ ഏറ്റെടുക്കണമെന്നാണ് കോഴിക്കോട് സി.ജെ. എം കോടതി നിർദേശം. പഞ്ചാബ് നാഷണൽ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിന്റെ കമ്പനിക്ക് വൻ തുക വായ്പ നൽകിയത്.