കുട്ടികളെ ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോ എടുപ്പിക്കും; ആല്‍ബം ഗായകന്‍ അറസ്റ്റില്‍

എടപ്പാള്‍- കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഗായകനും ആല്‍ബം നിര്‍മ്മാതാവുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട് തവളക്കുളം സ്വദേശി അക്ബറിനെയാണ് (37) പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പുറങ്ങ് , കുണ്ടുകടവ്, ചീര്‍പ്പാലം പ്രദേശങ്ങളിലെ കുട്ടികളെ ഉപയോഗിച്ചാണ് പീഡനം നടത്തിവന്നിരുന്നത്. ഈ കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കൊടുത്ത് പരിസര പ്രദേശങ്ങളിലെ സ്ത്രീകളുടെ ഫോട്ടൊ എടുപ്പിക്കലും ഇയാള്‍ പതിവാക്കിയിരുന്നു. ഒട്ടേറെ ആല്‍ബങ്ങളുടെ നിര്‍മ്മാതാവും അഭിനേതാവുമാണ് പ്രതി. സ്ത്രീകളുടെ ഫോട്ടോ എടുപ്പിച്ച ശേഷം അവ മോര്‍ഫ് ചെയ്യുകയൊ മറ്റോ ഉണ്ടായതായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ് പോലീസ്.

 

 

Latest News