പാര്‍വതി ഭക്ഷണ കഴിക്കുന്നത് പോലും തനിച്ച് 

കോഴിക്കോട്-ജീവിതത്തില്‍ നേരിട്ട വിഷമാവസ്ഥകളെ കുറിച്ച് തുറന്നുപറയുകയാണ് താരം. താന്‍ അനുഭവിച്ച ബുളീമിയ എന്ന രോഗാവസ്ഥയെ കുറിച്ചാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയത്.  താന്‍ മാനസികമായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അമിതമായി ഭക്ഷണം കഴിക്കുന്ന രോഗാവസ്ഥയാണ് ബുളീമിയ. തന്റെ ശരീരത്തെ കുറിച്ചുള്ള ആളുകള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ അഭിപ്രായങ്ങളും തമാശകളുമാണ് തന്നെ ബുളീമിയ എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്ന് പാര്‍വ്വതി പറയുന്നു. 
എന്റെ ചിരി ഞാന്‍ വര്‍ഷങ്ങളോളം അടക്കിപ്പിടിച്ചിട്ടുണ്ട്. ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാകുന്നതിനെ കുറിച്ച് ഒപ്പം ജോലി ചെയ്യുന്നവര്‍ പറയാറുണ്ടായിരുന്നു. കൂടാതെ എനിക്ക് നല്ല ആകൃതിയിലുള്ള ഭംഗിയുള്ള താടിയില്ലെന്നും പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചിരിക്കുന്നത് തന്നെ ഞാന്‍ നിര്‍ത്തി. മുഖം വിടര്‍ത്താതെ തുറന്നു ചിരിക്കാതെ വര്‍ഷങ്ങളോളം ഞാന്‍ പതുക്കെ ചിരിച്ചിട്ടുണ്ടെന്നും പാര്‍വ്വതി കുറിക്കുന്നു. ജോലി സ്ഥലത്തും പുറത്ത് ഏതെങ്കിലും പരിപാടിക്ക് പോയാലും ഞാന്‍ തനിച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. കാരണം, ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ചും ആളുകള്‍ എന്നോട് പറയാറുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് കുറച്ച് കഴിച്ചൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അത് കേട്ടാല്‍ പിന്നെ ഒന്നും കഴിക്കാന്‍ തോന്നില്ലെന്നും പാര്‍വ്വതി പറയുന്നു.
 

Latest News