ജിദ്ദ - ലോകകപ്പ് ഫുട്ബോളിന്റെ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ സൗദി ഒരു ഗോളിന് മുന്നിൽ. ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനിറ്റിലാണ് സൗദി ഗോൾനേടിയത്. ഫാരിസ് അൽ വർഖാനാണ് സൗദിയുടെ ഗോൾ നേടിയദത്. ഏഷ്യൻ ഒന്നാം നമ്പറായ ജപ്പാനെയാണ് സൗദി നേരിടുന്നത്. തോൽപിച്ചു. ഗ്രൂപ്പ് ബി-യിൽ ആദ്യ രണ്ടു കളികൾ കഴിഞ്ഞപ്പോൾ രണ്ടു ജയങ്ങളുമായി സൗദി അറേബ്യയും ഓസ്ട്രേലിയയും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഒരു ജയവും ഒരു തോൽവിയുമായി ജപ്പാൻ നാലാം സ്ഥാനത്തായിരുന്നു.