റിയാദ്- ദുബായിൽനിന്നും ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലേക്ക് റോഡ് മാർഗം വരുന്നവരുടെ ബസ് കത്തി നശിച്ചു. മലയാളികളടക്കം നിരവധി യാത്രക്കാരുണ്ടായിരുന്ന ബസാണ് ദമാമിന് മൂന്നുറ് കിലോമീറ്റർ അകലെ കത്തി ചാരമായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. അത്ഭുതകരമായാണ് യാത്രക്കാർ രക്ഷപ്പൈട്ടത്.