Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ 60 പിന്നിട്ടവർക്കുള്ള വർക്ക് പെർമിറ്റ് വിലക്ക് റദ്ദാക്കി

കുവൈത്ത് സിറ്റി - രാജ്യത്ത് 60 വയസ് പിന്നിട്ട വിദേശികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് വിലക്കുന്ന തീരുമാനം ഡിപ്പാർട്ട്‌മെന്റ് ഓഫ് ലീഗൽ അഡൈ്വസ് ആന്റ് ലെജിസ്ലേഷൻ റദ്ദാക്കി. 60 വയസ് പിന്നിട്ട, സെക്കണ്ടറിയും അതിൽ കുറവും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നത് വിലക്കാൻ കഴിഞ്ഞ വർഷമാണ് മാൻപവർ അതോറിറ്റി തീരുമാനിച്ചത്. ഇത്തരക്കാരുടെ വർക്ക് പെർമിറ്റുകൾ പ്രതിവർഷം രണ്ടായിരം കുവൈത്തി ദീനാർ ലെവി ഈടാക്കി പുതുക്കി നൽകാൻ കഴിഞ്ഞ ജൂലൈയിൽ മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു.

Latest News