റിയാദ് - ഹജ്, ഉംറ തീർഥാടകർക്ക് സ്വദേശങ്ങളിൽ വെച്ച് വിരലടയാളങ്ങളും നേത്ര അടയാളങ്ങളും സ്വയം രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുന്ന പുതിയ ആപ്പ് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. സൗദി കമ്പനി ഫോർ വിസ ആന്റ് ട്രാവൽ സൊല്യൂഷൻസ് ആണ് പുതിയ സേവനം നടപ്പാക്കുന്നത്. ആപ്പ് പ്രവർത്തിപ്പിക്കുന്ന രാജ്യങ്ങളിലെ ഹജ്, ഉംറ തീർഥാടകർക്ക് തങ്ങളുടെ വീടുകളിൽ വെച്ച് സ്മാർട്ട് ഫോണുകൾ വഴി എളുപ്പത്തിൽ വിരലടയാളങ്ങളും നേത്ര അടയാളങ്ങളും രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈയാവശ്യാർഥം വിസ ഇഷ്യു ചെയ്യുന്ന കേന്ദ്രങ്ങളെ തീർഥാടകർ സമീപിക്കേണ്ടതില്ല.






