Sorry, you need to enable JavaScript to visit this website.

ബോളിവുഡ് നിര്‍മ്മാതാവാകാന്‍ പൃഥ്വിരാജ്

കുറ്റിപ്പുറം-ബോളിവുഡ് ചിത്രത്തിന്റെ നിര്‍മ്മാതാവാകാന്‍ മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സുകുമാരന്‍. ബോളിവുഡിലെ മുന്‍നിര നായകന്മാരായ അക്ഷയ് കുമാര്‍ ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ അണി നിരക്കുന്ന ചിത്രം ആണ് താരം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ പൃഥ്വി അഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി പതിപ്പാണ് ചിത്രം.പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും അനശ്വരമാക്കിയ കഥാപാത്രങ്ങളായിട്ടാണ് ബോളിവുഡില്‍ അക്ഷയും ഇമ്രാനും എത്തുന്നത്. പൃഥ്വിരാജ് ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറിനൊപ്പം ചേര്‍ന്നാണ്. കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സിനായി സമീപിച്ചപ്പോള്‍ സഹനിര്‍മ്മാണത്തില്‍ താല്‍പര്യമുള്ള വിവരം പൃഥ്വിരാജ് അറിയിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ് മെഹ്തയാണ് ഹിന്ദിയില്‍ ചിത്രം ഒരുക്കുന്നത്.
 

Latest News