Sorry, you need to enable JavaScript to visit this website.

ഇതാണ് മോനേ പ്രതിഫലം, പുതിയ ചിത്രത്തില്‍ പ്രഭാസിന്  150 കോടി 

ഹൈദരാബാദ്- പുതിയ ചിത്രത്തില്‍ പ്രഭാസ് വാങ്ങിയ പ്രതിഫലം 150 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഓം റൗത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് പ്രഭാസ് റെക്കോര്‍ഡ് തുക പ്രതിഫലം വാങ്ങിയത്. ഒരേസമയം ഹിന്ദിയിലും തെലുങ്കിലുമായെത്തുന്ന ചിത്രത്തില്‍ രാമനായാണ് പ്രഭാസ് വേഷമിടുന്നത്. രാവണനായി എത്തുന്നത് സെയ്ഫ് അലിഖാനാണ്. അടുത്തവര്‍ഷം ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. രാജമൗലിയുടെ ബാഹുബലി എന്ന് ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയാണ് പ്രഭാസ് കൂടുതല്‍ പ്രശസ്തിയിലേക്കെത്തിയത്. ബാഹുബലിക്ക് പിന്നാലെ പ്രഭാസ് നായകനായ സഹോ എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു. ആ ചിത്രത്തിനായി അന്ന് പ്രഭാസ് വാങ്ങിയത് 30 കോടി രൂപയായിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം പൊങ്കല്‍ ദിനമായ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തും. ഈ വര്‍ഷം ജൂലൈ 30ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് വ്യാപനം മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്‌ഗെയാണ് ചിത്രത്തില്‍ നായിക.
 

Latest News