Sorry, you need to enable JavaScript to visit this website.

വിസ നിയന്ത്രണം: ഭക്ഷ്യ മേഖലയെ ഒഴിവാക്കി കുവൈത്ത്

കുവൈത്ത് സിറ്റി- വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടികളില്‍ ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്. ഭക്ഷ്യമേഖലയിലാണ് ഇളവ് അനുവദിച്ചത്. ഈ മേഖലയില്‍ വിസ, തൊഴില്‍ പെര്‍മിറ്റ് എന്നിവ അനുവദിക്കുന്നത് തുടരാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭക്ഷ്യ സംസ്‌കരണം, ഭക്ഷ്യോല്‍പന്നങ്ങളുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ക്ക് ഇനി പെര്‍മിറ്റും സന്ദര്‍ശക വിസയും അനുവദിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശികള്‍ക്ക് അനുഗ്രഹമാണ് പുതിയ തീരുമാനം.
റസ്റ്റോറന്റുകള്‍, ബേക്കറി, മത്സ്യബന്ധനം, വിപണനം, കാര്‍ഷിക ഫാമുകള്‍, കന്നുകാലി വളര്‍ത്തല്‍, പൗള്‍ട്രി ഫാം മേഖലകളെയെല്ലാം വിസ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റസ്റ്റോറന്റുകള്‍ക്കും മറ്റും ആവശ്യമായ തൊഴിലാളികളെ വിദേശത്ത് നിന്ന് കൊണ്ടുവരാന്‍ ഇനി തടസ്സമില്ല. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ നേരത്തെ വിസ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. കോവിഡ് സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് മറ്റ് മേഖലകളില്‍ കൂടി വിസ നിയന്ത്രണം ഒഴിവാക്കുന്നത്.

 

 

Latest News